ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയ്ക്ക് സമീപം വെടിവെയ്പ്. സർവകലാശാലയിലെ വിദ്യാർത്ഥികളും പുറത്തുനിന്നുള്ള ഒരു സംഘവും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് സർവകലാശാലയുടെ 13-ാം നമ്പർ ഗേറ്റിന് പുറത്ത് രണ്ട് റൗണ്ട് വെടിവെയ്പ്പുണ്ടായത്.
ജാമിയ മിലിയ ക്യാമ്പസിനകത്തല്ലെന്നും സർവകലാശാലയിലെ വിദ്യാർത്ഥികളാരും സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ബട്‌ല ഹൗസ് ഏറ്റുമുട്ടലിന്റെ 17-ാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ മാർച്ചിൽ പങ്കെടുത്തവരെ തടഞ്ഞതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രകടനം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് വെടിവെയ്പ്പുണ്ടായിരിക്കുന്നത്. ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനും എസ്.എഫ്.ഐയും ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളാണ് പ്രകടനം സംഘടിപ്പിച്ചത്. മാർച്ചിൽ പങ്കെടുത്ത പെൺകുട്ടികളടക്കമുള്ളവരെ ജീവനക്കാർ മോശമായി കൈകാര്യം ചെയ്‌തെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ജാമിയയിലെ സുരക്ഷാ ഉപദേശകൻ സെയ്ദ് അബ്ദുൾ റാഷിദ് രാജിവയ്ക്കണമെന്നും വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |