തിരുവനന്തപുരം: ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച പൊതുപ്രവർത്തകനുള്ള എ.പി.ജെ.അബ്ദുൾ കലാം ദേശീയ അവാർഡ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് . 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അടൂർ ഗോപാലകൃഷ്ണൻ ചെയർമാനും ഡോ.ജാൻസി ജെയിംസ്, ഡോ.അച്യുത് ശങ്കർ അംഗങ്ങളായുമുള്ള ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഒക്ടോബർ അവസാനവാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സുദർശൻ കാർത്തികപ്പറമ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |