കൊച്ചി: ടെന്നീസ് രംഗത്തെ യുവ പ്രതിഭകളെ വാർത്തെടുക്കാൻ രാജ്യത്തെ പ്രമുഖ ബിസിനസ് സ്ഥാപനമായ ഡി.സി.എം ശ്രീറാം സംഘടിപ്പിക്കുന്ന ഫെനസ്റ്റ ഓപ്പൺ നാഷണൽ ടെന്നീസ് ചാമ്പ്യൻഷിപ്പിന് സെപ്തംബർ 29ന് തുടക്കമാകും. ഓൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെയും (എ.ഐ.ടി.എ) ഡൽഹി ലോൺ ടെന്നീസ് അസോസിയേഷന്റെയും (ഡി.എൽ.ടി.എ) സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പിന്റെ മുപ്പതാമത് എഡിഷനാണിത്. പുരുഷ, വനിതാ അണ്ടർ-18, അണ്ടർ-16, അണ്ടർ-14 വിഭാഗങ്ങളിലാണ് മത്സരം. യുവ പ്രതിഭകളെ ആരംഭത്തിൽ കണ്ടെത്തി, മികച്ച അവസരങ്ങൾ നൽകുന്നതിലൂടെ അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ യോഗ്യരായ കായിക താരങ്ങളെ വാർത്തെടുക്കുക്കാനാണെന്ന് ലക്ഷ്യമെന്ന് ഡി.സി.എം ശ്രീറാം ചെയർമാനും സീനിയർ മാനേജിംഗ് ഡയറക്ടറുമായ അജയ് എസ്. ശ്രീറാം, വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിക്രം ശ്രീറാം എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |