തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ 25കോടി രൂപ ഒന്നാം സമ്മാനമുള്ള ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ടിന് ഗോർഖിഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.എം.എൽ.എ.മാരായ ആന്റണി രാജു, വി.എസ്.പ്രശാന്ത്, ലോട്ടറി ഡയറക്ടർ ഡോ.നിതിൻ പ്രേംരാജ് തുടങ്ങിയവർ പങ്കെടുക്കും.
75ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുതീർന്നു. നറുക്കെടുപ്പിന് തൊട്ടുമുമ്പുവരെ ടിക്കറ്റുകൾ വാങ്ങാം. 500 രൂപയാണ് വില. 14.07ലക്ഷം ടിക്കറ്റ് വിറ്റ പാലക്കാടാണ് വിൽപ്പനയിൽ മുന്നിൽ. തൃശൂരിൽ 9.37ലക്ഷവും തിരുവനന്തപുരത്ത് 8.75ലക്ഷവും ടിക്കറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം 71.40ലക്ഷം ടിക്കറ്റുകൾ വിറ്റിരുന്നു.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |