തിരുവനന്തപുരം: ഗവ. എൻജിനിയറിംഗ് കോളേജുകളിലെ സിവിൽ എൻജിനിയറിംഗ് വിഭാഗത്തിലെ 8 അസോ. പ്രൊഫസർ, 2 പ്രൊഫസർ തസ്തികകൾ അസി. പ്രൊഫസർ തസ്തികയിലേക്ക് തരംതാഴ്‌ത്തി സർക്കാർ.സുഗമമായ അക്കാഡമിക് നടത്തിപ്പും ഫ്ലക്സിബിൾ കേഡർ നടപ്പാക്കുന്നതിൽ കാലതാമസമെടുക്കുന്നതും കണക്കിലെടുത്താണിതെന്ന് ഉത്തരവിൽ പറയുന്നു. അസോ. പ്രൊഫസർ നിയമനത്തിന് യോഗ്യരായവരുണ്ടാകുന്ന മുറയ്ക്ക് ഈ തസ്തികകൾ അപ്‌ഗ്രേഡ് ചെയ്യും. തരംതാഴ്‌ത്തിയതിലൂടെ ഉണ്ടായ അസി. പ്രൊഫസർ തസ്തികകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |