ന്യൂയോർക്ക്: റഷ്യയുമായുള്ള യുദ്ധം അവസാനിച്ചാൽ പ്രസിഡന്റ് സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്‌കി. തന്റെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കുകയാണെന്നും പ്രസിഡന്റ് സ്ഥാനത്തിനായി മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കൻ മാദ്ധ്യമത്തോട് അദ്ദേഹം വ്യക്തമാക്കി. വെടിനിറുത്തൽ സാദ്ധ്യമായാൽ തിരഞ്ഞെടുപ്പ് നടത്താൻ പാർലമെന്റിനോട് ആവശ്യപ്പെടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 2019ൽ അധികാരത്തിൽ വന്ന സെലെൻസ്കിയുടെ കാലാവധി 2024 മേയിൽ അവസാനിച്ചിരുന്നു. എന്നാൽ യുദ്ധ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നടത്താനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |