ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന അവിഹിതം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സ്ത്രീ പുരുഷ അവിഹിത ബന്ധം തന്നെയാണ് വ്യക്തമാക്കുന്നത്. കാഞ്ഞങ്ങാട് ദേശത്തു നടക്കുന്ന സംഭവ വികാസങ്ങളുമായാണ് ട്രെയിലർ. ഒരു അവിഹിതത്തെ ചുറ്റിപറ്റി അന്വേഷണങ്ങളും തുടർന്നു ഉണ്ടാവുന്ന നർമ്മമുഹൂർത്തങ്ങളുമാണ് ട്രെയിലറിൽ നിറയുന്നു. നാട്ടിലെ രണ്ട് പേർ തമ്മിലുള്ള അവിഹിതബന്ധത്തിന് പുറകെ പോകുന്ന മനുഷ്യരുടെ ഒളിഞ്ഞു നോട്ടം കൂടിയുണ്ട്.
ഉണ്ണിരാജയും രഞ്ജിത്ത് കങ്കോലുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വിനീത് ചാക്യാർ, ധനേഷ് കോലിയാത്ത്, രാകേഷ് ഉഷാർ, വൃന്ദ മേനോൻ, അജിത് പുന്നാട്, ഉണ്ണിക്കൃഷ്ണൻ പരപ്പ, അനീഷ് ചെമ്മരത്തി, ടി ഗോപിനാഥൻ, വിജീഷ നീലേശ്വരം, അമ്മിണി ചന്ദ്രാലയം തുടങ്ങിയവരാണ് മറ്റു താരങ്ങൾ. കഥ : അംബരീഷ് കളത്തറ,സെന്ന ഹെഗ്ഡെയും അംബരീഷ് കളത്തറയും ചേർന്നാണ് തിരക്കഥ.ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യൂസ്,ഗാനങ്ങൾ : ടിറ്റോ പി. തങ്കച്ചൻ,
എഡിറ്റർ സനത്ത് ശിവരാജും സംഗീതം ശ്രീരാഗ് സജിയുമാണ്.ക്രിയേറ്റിവ് ഡയറക്ടർ : ശ്രീരാജ് രവീന്ദ്രൻ, എക്‌സിക്യൂ ട്ടീവ് പ്രൊഡ്യൂസർ : സുധീഷ് ഗോപിനാഥ്,ഇ ഫോർ എക്സ് പെരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാർലി സ്റ്റേറ്റ് ഒഫ് മൈൻഡ് എന്നീ ബാനറിൽ
മുകേഷ് ആർ മെഹ്ത, ഹാരിസ് ദേശം, പി. ബി അനീഷ്, സി . വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
മാർക്കറ്റിംഗ്: വിപിൻ കുമാർ, പി.ആർ. ഒ എ .എസ് ദിനേശ്,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |