രാജ്യത്തെ ആദ്യ ചാർട്ടർ ഗേറ്റ് വേ
നെടുമ്പാശേരി: ഇന്ത്യയിലെ ആദ്യത്തെ ചാർട്ടർ ഗേറ്റ് വേയായ സിയാലിലെ ബിസിനസ് ജെറ്റ് ടെർമിനൽ 2000 സർവീസുകൾ പൂർത്തിയാക്കി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ജെറ്റ് ടെർമിനലാണിത്.
2023 സാമ്പത്തിക വർഷത്തിൽ 242 ചാർട്ടർ സർവീസുകളും 24ൽ 708 സർവീസുകളും 25ൽ 714 സ്വകാര്യ ജെറ്റ് ഓപ്പറേഷനുകളും കൈകാര്യം ചെയ്തു. നടപ്പുസാമ്പത്തിക വർഷം ഇതുവരെ 344 സർവീസുകൾ നടത്തി. 2022 ഡിസംബർ 10നാണ് സിയാൽ ബിസിനസ് ജെറ്റ് ടെർമിനൽ തുറന്നത്.
ഗൾഫ് രാജ്യങ്ങൾ, ലണ്ടൻ, മാലിദ്വീപ്, ഹോങ്കോംഗ്, മോണ്ടെനിഗ്രോ, മുംബയ്, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, തിരുപ്പതി എന്നിവിടങ്ങളിൽ നിന്നുമാണ് പ്രധാന സർവീസുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |