കൊച്ചി: ദക്ഷിണേന്ത്യയിലെ പരസ്യ, ആശയവിനിമയ മേഖലയിലെ ക്രിയാത്മക മികവിന്റെ അംഗീകാരമായ പെപ്പർ അവാർഡ്‌സ് 2025ന് എൻട്രികൾ ക്ഷണിച്ചു. 2024 ഏപ്രിൽ ഒന്നു മുതൽ 2025 മാർച്ച് 31 വരെയുള്ള സൃഷ്ടികളാണ് പരിഗണിക്കുക. എൻട്രികൾ ഒക്ടോബർ 30നകം സമർപ്പിക്കണം.
വിപണന വാർത്താ പ്ലാറ്റ്‌ഫോമായ 'മാനിഫെസ്റ്റ്'മായുള്ള പങ്കാളിത്തം ദക്ഷിണേന്ത്യൻ സർഗസൃഷ്ടികളെ ദേശീയ ശ്രദ്ധയിലെത്തിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ പറഞ്ഞു. ഏജൻസി ഒഫ് ദി ഇയർ, അഡ്വർടൈസർ ഒഫ് ദി ഇയർ' അവാർഡുകളും പ്രത്യേക ജൂറി അവാർഡും നൽകുമെന്ന് പെപ്പർ അവാർഡ്‌സ് ചെയർമാൻ പി.കെ. നടേശ് പറഞ്ഞു.
ദക്ഷിണേന്ത്യ ആസ്ഥാനമായ പരസ്യ, ഡിജിറ്റൽ ഏജൻസികൾ, പരസ്യദാതാക്കൾ, മീഡിയ, പ്രൊഡക്ഷൻ ഹൗസുകൾ എന്നിവർക്ക് അവാർഡിനായി അപേക്ഷിക്കാം. എൻട്രികൾ www.pepepperawards.com വഴി സമർപ്പിക്കണം. ഡിസംബർ ആദ്യവാരം കൊച്ചിയിൽ അവാർഡുകൾ സമ്മാനിക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 75599 50909, 98460 50589.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |