തിരുവനന്തപുരം: എ.എ റഹീം എംപിക്കും കുടുംബത്തിനുമെതിരെ സൈബർ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഫേസ്ബുക്കിൽ റഹീമിന്റെയും ഭാര്യയുടെയും ഫോട്ടോ സഹിതം അധിക്ഷേപ പോസ്റ്റുകൾ വന്നെന്നാണ് പരാതി. തന്റെയും ഭാര്യയുടേയും വ്യക്തിത്വത്തെ ബാധിക്കുന്നതും സ്ത്രീത്വത്തിന് ക്ഷതമേൽപിക്കുന്നതുമാണ് ഫേസ്ബുക്ക് പോസ്റ്റ് എന്ന് പരാതിയിൽ പറയുന്നു. ബി.എൻ.എസ് 78,79,352 വകുപ്പുകളും കേരള പൊലീസ് ആക്ട് 120(ഒ) വകുപ്പും ചുമത്തിയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |