എച്ച് 1 ബി വിസയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിൽക്കുമ്പോൾ വിസ പരിഷ്കരണത്തിനായി യു.എസ് പുതിയ നീക്കങ്ങളാരംഭിച്ചു.സ്കിൽ വികസനം,വേതനം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന രീതിയിൽ പുതിയ പാക്കേജ് നടപ്പിലാക്കാനാണ് നീക്കം.ഫീസ് വർദ്ധനവ് ഒറ്റതവണയായി നിജപ്പെടുത്തും.എച്ച് 1 ബി വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ 6-8 കാലയളവിൽ കുറഞ്ഞു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെ വിസ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയീട്ടുണ്ട്. 2016 ൽ 7105 വിസ അപേക്ഷകൾ ലഭിച്ചപ്പോൾ 2024 ൽ 2144 ആയി കുറഞ്ഞിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗാർത്ഥികൾ വ്യാകുലപ്പെടേണ്ടതില്ലെന്ന് നാസ്കോം വ്യക്തമാക്കിയീട്ടുണ്ട്.
ഇപ്പോൾ എച്ച് 1 ബി വിസയിൽ തൊഴിൽ ചെയ്യുന്നവരെ വിസ നിയന്ത്രണങ്ങൾ ബാധിക്കില്ല.ഉയർന്ന വൈസ് ഫീസ് 2026 മുതലേ പ്രാബല്യത്തിലാകൂ. വരുന്ന 6 -12 മാസക്കാലയളവിൽ മേഖലയിൽ ഇതുമൂലം പ്രത്യേക പ്രത്യാഘാതങ്ങൾക്ക് സാധ്യതയില്ലെന്ന് നാസ്കോം വിലയിരുത്തുന്നു.മാറുന്ന ലോകത്തെ ആവശ്യമായ പുത്തൻ സ്കില്ലുകളെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട്.ഇവ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് ഏറെ പ്രസക്തമാണ്.വികസ്വര രാജ്യങ്ങളിലും,വികസിത രാജ്യങ്ങളിലും സ്‌കിൽ ആവശ്യകതയിൽ വ്യത്യാസങ്ങളുണ്ട്.പ്രായോഗിക,തൊഴിലധിഷ്ഠിത സ്കില്ലുകൾക്കാണ് പ്രാധാന്യമേറുന്നത്.ജോബ് സ്കിൽസ് റിപ്പോർട്ട് 100 രാജ്യങ്ങളിൽ നിന്നുള്ള 5 ദശലക്ഷം പഠിതാക്കളിൽ നിന്നാണ് ഡാറ്റ ശേഖരിച്ചത്.
എ ഐ അധിഷ്ഠിത സ്കില്ലുകൾക്കു സാങ്കേതിക മേഖലയിൽ പ്രാധാന്യമേറിവരുന്നു.സൈബർ സെക്യൂരിറ്റി,ഇൻഫർമേഷൻ സെക്യൂരിറ്റി സ്കില്ലുകൾ ആവശ്യമായ മികച്ച 10 സ്കില്ലുകളിൽപ്പെടുന്നു.അതിൽ ഏഴോളം ബിസിനസ്സ് സ്കില്ലുകളുണ്ട്.ഡാറ്റ വിഷ്വലൈസേഷനാണ് ഡിജിറ്റൽ സ്കില്ലുകളിൽ ആവശ്യക്കാരേയുള്ളത്. വെബ് ഡെവലപ്മെന്റ്, കമ്പ്യൂട്ടിംഗ്, ക്ളൗഡ് കമ്പ്യൂട്ടിംഗ് സ്‌കില്ലുകൾക്ക് സാങ്കേതിക തൊഴിൽ സ്കില്ലുകളിൽ അവസരങ്ങളേറെയാണ്. ഓഡിറ്റ്, പ്രൊഫഷണൽ സർട്ടിഫിക്കേഷൻ സ്കില്ലുകളുള്ളവർക്ക് തൊഴിൽ അവരങ്ങളേറെയാണ്. ഇ-കോമേഴ്‌സ്,മീഡിയ സ്ട്രാറ്റജി & പ്ലാനിംഗ്,സിസ്റ്റം സെക്യൂരിറ്റി,സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, ഉപഭോക്തൃ വിജയം, പവർ ബി 1(Surface ഡാറ്റ), ലിനക്‌സ്, സിസ്റ്റംസ് ഡിസൈൻ, ഓഡിറ്റ്, മാർക്കറ്റിംഗ് മാനേജ്‌മന്റ് എന്നിവയാണ് 10 മുൻനിര സ്കില്ലുകൾ.എന്നാൽ ഐ.ടി മേഖലയിൽ ബിസ്സിനസ്സ് മോഡൽ,റവന്യൂ ഷെയറിംഗ് എന്നിവയിലുള്ള മാറ്റം വരുമാനത്തെ ബാധിക്കാനിടയുണ്ട്. മാറുന്ന സാഹചര്യത്തെ മറികടക്കാൻ ഇന്ത്യ കൂടുതൽ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാറ്റം സുസൂക്ഷ്മം വിലയിരുത്തേണ്ടതുണ്ട്.
ഇന്ത്യ എ.ഐ മിഷൻ ഫെലോഷിപ്പ്
ഇന്ത്യ എ.ഐ മിഷന്റെ ഭാഗമായി ബിരുദ, ബിരുദാനന്തര,ഡോക്ടറൽ വിദ്യാർത്ഥികൾക്ക് എ.ഐ മോഡലുകൾ വികസിപ്പിക്കുന്നതിനുള്ള ഫെലോഷിപ്പ് പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.വർഷ ഫുൾ ടൈം വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.ഏതു സ്ട്രീമിലുള്ളവർക്കും അപേക്ഷിക്കാം.അപേക്ഷകർക്ക് 75 ശതമാനം മാർക്ക് ലഭിച്ചിരിക്കണം.യു.ജി,പി.ജി വിദ്യാർത്ഥികൾക്ക് യഥാക്രമം ഒരുലക്ഷം,രണ്ടു ലക്ഷം രൂപയാണ് ഫെലോഷിപ്പ്.അപേക്ഷ ഓൺലൈനായി www.fellowship.indiaai.gov.in വഴി സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |