
ഭാര്യ ലെസ്ബിയനാണെന്ന ആരോപണവുമായി ഭർത്താവ് രംഗത്ത്. മദ്ധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. അശുതോഷ് ബൻസാൽ എന്നയാളാണ് ഭാര്യ സന്ധ്യയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഏഴ് വർഷം മുമ്പ് ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്.
സന്ധ്യ തന്റെ കസിൻ സഹോദരി മാനസിയോടൊപ്പം ജീവിക്കാൻ വേണ്ടി തന്നെ ഉപേക്ഷിച്ചുവെന്നാണ് അശുതോഷ് പറയുന്നത്. ഒരുമാസമായി ഇരുവരെയും കാണാനില്ലെന്നും വാട്സാപ്പ് ചാറ്റ് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
മാനസിയും സന്ധ്യയും തമ്മിൽ കുറച്ചുനാളുകളായി രഹസ്യബന്ധമുണ്ടായിരുന്നു. എന്നാൽ താൻ അറിയാൻ വൈകിപ്പോയെന്ന് പരാതിയിൽ പറയുന്നു. ഭാര്യ പോയത് മാത്രമല്ല തന്നെ തളർത്തിയത്, തന്റെ കുടുംബത്തിലെ ഒരാളിൽ നിന്നാണ് ഇങ്ങനെയൊരു ചതിയുണ്ടായതെന്നാണ് കൂടുതൽ വേദനയുണ്ടാക്കിയതെന്നും അശുതോഷ് വ്യക്തമാക്കി.
മാനസിയും സന്ധ്യയും ഇപ്പോൾ ലിവിംഗ് ടുഗദറിലാണെന്നാണ് റിപ്പേർട്ടുകൾ. എന്നാൽ ഇരുവരും ഇപ്പോൾ എവിടെയാണെന്ന് വ്യക്തമല്ല. കുടുംബത്തെയും സമൂഹത്തെയും ഭയന്നാണ് ഇരുവരും നാടുവിട്ടതെന്നാണ് സൂചന. പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സന്ധ്യ ബൈ സെക്ഷ്വലാണെന്നും ലെസ്ബിയൻ അല്ലെന്നും പറഞ്ഞുകൊണ്ട് നിരവധി പേർ കമൻറ് ചെയ്‌തിട്ടുണ്ട്.
💥 रिश्तों का रील-टर्न! 💥
— TRUE STORY (@TrueStoryUP) September 26, 2025
“पत्नी नहीं, बहन ले गई!” — ये कोई फिल्मी डायलॉग नहीं, बल्कि मध्यप्रदेश के जबलपुर से आई एक रियल लाइफ स्क्रिप्ट है जिसने सबको चौंका दिया है।
📍 मामला क्या है?
आशुतोष बंसल ने पुलिस में रिपोर्ट दर्ज कराई कि उसकी पत्नी संध्या को उसकी ही चचेरी बहन मानसी… pic.twitter.com/I3BBwO1pmp
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |