കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തും നവദർശന വേദിയും ചേർന്ന് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഗാന്ധി ക്വിസ് ഒക്ടോ. 11ന് കാക്കനാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും. ഒരു വിദ്യാലയത്തിൽ നിന്ന് നാല് കുട്ടികൾക്ക് പങ്കെടുക്കാം. നേരിട്ടും വിദ്യാലയങ്ങൾ മുഖേനയും ഒക്ടോബർ 7 വരെ രജിസ്റ്റർ ചെയ്യാം. ഗാന്ധിജിയുടെ ആത്മകഥയെ ആധാരമാക്കിയാണ് ക്വിസ്. 5000 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 3000, മൂന്നാം സമ്മാനം 2000 കൂടാതെ 15 പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. ചോദ്യങ്ങൾ മലയാളത്തിലാണ്. ഉത്തരങ്ങൾ ഇംഗ്ളീഷിലും എഴുതാം. വിവരങ്ങൾക്ക് : 94972 86981
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |