തൃശൂർ: കഞ്ചാവ്, വിൽപനയ്ക്കായി ഒളിപ്പിച്ച് കടത്തിയ രണ്ട് ഒഡീഷ സ്വദേശികളെ എക്‌സൈസ് ഇൻസ്‌പെക്ടർ കെ.കെ.സുധീറും പാർട്ടിയും ചേർന്ന് പിടികൂടി. ഇന്നലെ രാവിലെ കൊക്കാലയിൽ നിന്നാണ് എട്ട് കിലോ കഞ്ചാവുമായി ഒഡീഷ ഗജപതി ജില്ലക്കാരായ ജസബന്ത ബീർ(21), മിഹിർ പ്രധാൻ(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് സഞ്ചിയിൽ ഒളിച്ച് കടത്തുന്നതായി വിവരം കിട്ടിയതിനെ തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. സഞ്ചിയുമായി പോകുന്ന ഇവരെ കണ്ട് തടഞ്ഞുനിറുത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് കണ്ടത്. ഇവർ കഞ്ചാവ് വിൽപനക്കാരുടെ കണ്ണികളാണെന്നാണ് വിവരം കിട്ടിയിരിക്കുന്നത്. കഞ്ചാവ് തൃശൂരിലെത്തിച്ച് സാധാരണ സഞ്ചിയിൽ കൊണ്ടുപോയാൽ ആരും സംശയിക്കില്ലെന്ന് കണ്ടാണ് ഇത്തരത്തിൽ കൈമാറ്റം നടത്തുന്നതത്രേ. ഇവരെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |