കായംകുളം: നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിന് നാലരവയസുകാരനോട് അമ്മയുടെ കണ്ണില്ലാത്ത ക്രൂരത. പിൻഭാഗത്തും തുടയിലും കാലിലും ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച അമ്മയെ കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂർ പുതിയവിള നാലാം വാർഡിൽ
നിധിയാണ് പിടിയിലായത്. 19നായിരുന്നു സംഭവം. നിധി തന്നെയാണ് മകനെ ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് എഴുന്നേറ്റ് നിൽക്കാൻ കൂടികഴിയാത്ത നിലയിൽ അവശനായിരുന്നു കുട്ടി. ചൂടായ ചപ്പാത്തിക്കല്ലിൽ അബദ്ധത്തിൽ ഇരുന്നതാണ് പൊള്ളലേൽക്കാൻ കാരണമെന്നാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ, സംശയം തോന്നിയ ഡോക്ടർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫയർ കമ്മിറ്റി അന്വേഷണം നടത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതോടെയാണ്
അമ്മയുടെ ക്രൂരത പുറത്തറിഞ്ഞത്. നിധി ഉപദ്രവിച്ചു എന്നുതന്നെയാണ് കുട്ടിയും ഭർതൃമാതാവും മൊഴിനൽകിയിട്ടുള്ളത്. കുട്ടിയുടെ അച്ഛൻ സൈന്യത്തിലാണ് ജോലിചെയ്യുന്നത്. അദ്ദേഹത്തെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. അമ്മായിയമ്മയും മരുമകളും തമ്മിൽ സ്വരച്ചേർച്ചയിൽ അല്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടി ഇപ്പോൾ കുടുബവീട്ടിലാണ് ഉള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |