മാന്നാർ: ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയും വാക്ഭടാനന്ദനും ചട്ടമ്പിസ്വാമിയും ശുഭാനന്ദ ഗുരുവും ഉൾപ്പെടെയുള്ള മഹാരഥൻമാർ സമൂഹത്തിൽ നിന്ന് ഉൻമൂലനം ചെയ്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിലേക്ക് തിരികെ വരാതിരിക്കാനുള്ള ജാഗ്രത നമുക്കുണ്ടാവണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആത്മബോധോദയ സംഘം സ്ഥാപകൻ ശുഭാനന്ദ ഗുരുദേവന്റെ ജീവചരിത്രം ആധാരമാക്കി മാന്നാർ ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ മനു മാന്നാർ സംവിധാനം ചെയ്ത അനിമേഷൻ ഡോക്യുമെന്ററി 'ശുഭാനന്ദ ഗുരു'വിന്റെ റിലീംസിംഗ് കർമ്മം നിർവഹിക്കുകയായിരുന്നു മന്ത്രി സജി ചെറിയാൻ. മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. എം.എസ് അരുൺകുമാർ എം.എൽ.എ, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, സ്വാമി സുരേശാനന്ദ ശിവഗിരി മഠം, സ്വാമി ശിവാനന്ദ സരസ്വതി മഹാരാജ്, മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത, കുട്ടംപേരൂർ ആത്മബോധോദയ സംഘം ജന്മഭൂമി സെക്രട്ടറി അപ്പുക്കുട്ടൻ പത്തനംതിട്ട, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പുഷ്പലത മധു, ടി.വി രത്നകുമാരി, വിജയമ്മ ഫിലേന്ദ്രൻ, ഷീബാ സതീഷ്, എം.ജി ശ്രീകുമാർ, ഡോക്യുമെന്ററി നിർമ്മാതാവ് തുളസീധരൻ മുംബൈ എന്നിവർ സംസാരിച്ചു. റിട്ട. ജില്ലാ ജഡ്ജി എസ്.സുരേഷ് കുമാർ സ്വാഗതവും ആചാര്യൻ പ്രശാന്ത് ചിങ്ങവനം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |