പുതിയ മോഡലിന്റെ ബുക്കിംഗ് തുടങ്ങി
കൊച്ചി: പ്രീമിയം 350 സി.സി മോട്ടോർസൈക്കിൾ വിഭാഗത്തിൽ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്.എംഎസ്.ഐ) പുതിയ സി.ബി 350 സി സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി. ഈ റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിന്റെ ബുക്കിംഗുകൾ ആരംഭിച്ചു, ഒക്ടോബർ ആദ്യ വാരത്തിൽ ഹോണ്ട ബിഗ്‌വിംഗ് ഡീലർഷിപ്പുകളിൽ മോഡൽ ലഭ്യമാകും.
കാലാതീതമായ രൂപകൽപ്പന, പരിഷ്‌കൃത പ്രകടനം, തലമുറകളിലുടനീളം റൈഡർമാരുമായുള്ള ശക്തമായ വൈകാരിക ബന്ധം എന്നിവ പ്രതിനിധാനം ചെയ്യുന്നതാണ് ഈ മോഡൽ. പുതിയ സി.ബി 350സി സ്പെഷ്യൽ എഡിഷൻ അവതരിപ്പിക്കുന്നതിലൂടെ ഇടത്തരം മോട്ടോർ സൈക്കിളുടെ പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്താനും പുതിയ ഐഡന്റിറ്റി സൃഷ്ടിക്കാനും കഴിയുമെന്ന് ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സി.ഇ.ഒയുമായ സുസുമു ഒട്ടാനി പറഞ്ഞു.
വില
പുതിയ ഹോണ്ട സിബി350സി സ്പെഷ്യൽ എഡിഷന്റെ ബംഗളൂരു എക്‌സ്-ഷോറൂം വില
2,01,900 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |