കോഴിക്കോട്: വളയം കുറുവന്തേരിയിൽ ഗൃഹപ്രവേശനത്തിനെത്തിയ 14കാരന് ആക്രമണത്തിൽ ഗുരുതര പരിക്ക്. കല്ലാച്ചി പയന്തോങ്ങ് സ്വദേശി നാദ്‌ൽ എന്ന 14കാരനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗൃഹപ്രവേശന ചടങ്ങിൽ മറ്റൊരു കുട്ടിയുമായി ഉണ്ടായ വാക്കേറ്റം സംഘർഷത്തിൽ അവസാനിക്കുകയായിരുന്നു. വിഷയം പുറത്തുള്ളവർ ഏറ്റെടുത്തതോടെയാണ് സംഘർഷത്തിൽ കലാശിച്ചത്. ക്രൂര മർദനമേറ്റ നാദ്‌ലിന്റെ മൂക്കിനാണ് ഗുരുതര പരിക്കേറ്റത്.
നാദ്‌ലിനെ ആദ്യം നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് വടകര ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |