കൊച്ചി: കേരളത്തിലുടനീളമുള്ള പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഡി.പി വേൾഡ് കൊച്ചിയിൽ മോണ്ടിലീസ് ഇന്ത്യക്കായി വെയർഹൗസ് സൗകര്യം ആരംഭിച്ചു. ഡി.പി വേൾഡിന്റെ ഈ അത്യാധുനിക വെയർഹൗസിൽ സംഭരണം നടത്തുന്നതിനായി 4,000ത്തിലധികം തട്ടുകളുണ്ട്. ഇതിൽ 2,200 എണ്ണം ഡ്രൈ ഉത്പന്നങ്ങൾക്കായും ബാക്കി 18-25 ഡിഗ്രി സെൽഷ്യസിൽ ആംബിയന്റ് സ്റ്റോറേജിനായും ക്രമീകരിച്ചിരിക്കുന്നു. ഏറ്റവും ആധുനിക അടിസ്ഥാന സൗകര്യങ്ങളും വിദഗ്ദരായ തൊഴിലാളികളുടെ സേവനവും ഒരുമിപ്പിക്കുന്ന ഈ സമഗ്ര വെയർഹൗസ് സംവിധാനം മോണ്ടിലീസ് ഇന്ത്യയുടെ ഉത്പ്പന്നങ്ങൾ ഏറ്റവും ഉയർന്ന നിലവാര മാനദണ്ഡങ്ങൾ പാലിച്ച് ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് ഉറപ്പാക്കുന്നു. വിതരണ ശൃംഖലകളെ ലളിതമാക്കുകയും ഉപഭോക്താക്കൾക്ക് വളർച്ചാ സാദ്ധ്യത തുറന്നിടുകയും ചെയ്യുന്ന വിപുലമായ ലോജിസ്റ്റിക്‌സ് സൊല്യൂഷനുകളും ലോകോത്തരമായ സംവിധാനങ്ങളും നിർമ്മിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ഡി.പി വേൾഡിന്റെ ഇന്ത്യ സബ് കോണ്ടിനെന്റ് ലോജിസ്റ്റിക്‌സ് ചീഫ് കൊമേഴ്സ്യൽ ഓഫീസറും ഡി.പി വേൾഡ് വക്താവുമായ സുരേഷ് രമണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |