കൊച്ചി: മുൻനിര ബാറ്ററി, ഫ്ലാഷ് ലൈറ്റ് ബ്രാൻഡായ എവറെഡി മൊബൈൽ അക്‌സസറീസ് മേഖലയിലേക്കും കടക്കുന്നു. ബിൽറ്റ് ഇൻ കേബിൾ മോഡലുകളുമായി 5000 എം.എ.എച്ച് മുതൽ 20,000 എം.എ.എച്ച് വരെയുള്ള പവർബാങ്കുകൾ, 12 വാട്ട് മുതൽ 65 വാട്ട് ജി.എ.എൻ വരെയുളള ചാർജറുകൾ തുടങ്ങിയവ എവറെഡി അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ ആധുനിക ജീവിതശൈലിക്ക് ഉതകുന്ന എവറെഡിയുടെ സിഗ്നേചർ ഗുണമേന്മയും പുതുമയും ഉൾക്കൊള്ളുന്നതാണ് പുതിയ ഉത്പന്ന നിര. സൗകര്യപ്രദമായി ഉപയോഗിക്കാനാവുന്ന ഒതുങ്ങിയ 5000 എം.എ.എച്ച് മുതൽ 20,000 എം.എഎ.ച്ച് വരെയുള്ള പവർ ബാങ്കുകളാണ് എവറെഡി അവതരിപ്പിക്കുന്നത്. കേബിൾ ഉൾപ്പെട്ട വേരിയന്റുകളും അവതരിപ്പിക്കുന്നുണ്ട്. അതിവേഗ ചാർജിംഗ് സാദ്ധ്യമാക്കുന്ന 65 വാട്ട് ജി.എ.എൻ ചാർജറുകളും അവതരിപ്പിക്കുന്നുണ്ട്. ആപ്പിൾ, ആൻഡ്രോയ്ഡ്, ടൈപ് സി ഡിവൈസുകൾക്ക് ഉപയോഗിക്കാവുന്ന ചാൾജിംഗ് കേബിളും എവറെഡി പുറത്തിറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |