ചങ്ങനാശേരി: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരായി കുറിച്ചിയിൽ എൻ.ആർ.ഇ. ജി വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ പ്രക്ഷോഭ സമരം പ്രഖ്യാപിച്ച് തൊഴിലാളികൾ സമര പ്രഖ്യാപന കൺവൻഷൻ സംഘടിപ്പിച്ചു. തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, പുരയിടത്തിലെ ബണ്ട് നിർമ്മാണ പ്രവൃത്തി അവസാനിപ്പിക്കുക, മിനിമം കൂലി 600 ആയി വർദ്ധിപ്പിക്കുക, പാതയോര സൗന്ദര്യവൽക്കരണ പ്രവൃത്തികൾ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എസ്.ഷാജി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി കെ.ഡി സുഗതൻ,പ്രൊഫ.ടോമിച്ചൻ ജോസഫ്, പ്രസിഡന്റ് സുജാത സുശീലൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |