ഒറ്റപ്പാലം: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് ബി.എസ്.സി നഴ്സിംഗും നഴ്സിംഗും അസിസ്റ്റന്റ് തസ്തികയിലേക്ക് ഓക്സിലറി നഴ്സ് മിഡ് വൈഫ്, എ.എൻ.എമ്മും പാസായ ഉദ്യോഗാർത്ഥികൾക്കാണ് അവസരം. പ്രായപരിധി 40 വയസ്. നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് ഒക്ടോബർ മൂന്നിന് രാവിലെ 10:30നും നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനും അഭിമുഖം നടക്കും. താല്പര്യമുള്ളവർ രാവിലെ 9:30ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |