കൊച്ചി: മലയാളിയായ ഷക്കീൽ അഹമ്മദ് മേഘാലയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. കണ്ണൂർ സ്വദേശിയായ അദ്ദേഹം 1995ലെ അസാം - മേഘാലയ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ഡയറക്ടറായിരുന്നു. മൻമോഹൻ സിംഗിനും നരേന്ദ്ര മോദിക്കും കീഴിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ ഹോർട്ടികൾച്ചറൽ ബോർഡ് സി.എം.ഡി, നാളികേര വികസന ബോർഡ് എം.ഡി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. കമ്യൂണിറ്റി അധിഷ്ഠിത ടൂറിസം പ്രോത്സാഹനത്തിന് യു.എൻ പുരസ്കാരവും സൗഭാഗ്യ വൈദ്യുതി പദ്ധതിയുടെ പേരിൽ ബ്രിട്ടീഷ് പാർലമെന്റിന്റെ അവാർഡും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |