തിരുവനന്തപുരം:കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നുള്ള വിദേശ,ആഭ്യന്തര സർവീസുകൾ കൂട്ടത്തോടെ ഒഴിവാക്കി എയർ ഇന്ത്യ എക്‌സ്‌പ്രസ്. ആസ്ഥാനം കൊച്ചിയിൽ നിന്ന് ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് മാറ്റിയതിന് പിന്നാലെയാണിത്.
ഉത്തരേന്ത്യയിൽനിന്ന് കൂടുതൽ ലാഭകരമായ സർവീസുകൾ തുടങ്ങുകയാണ് ലക്ഷ്യമെന്നാണ് സൂചന. ഗൾഫിൽ നിന്ന് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താനുള്ള സൗകര്യമാണ് ഇല്ലാതാവുന്നത്. എയർഇന്ത്യ എക്‌സ്‌പ്രസ് പിൻവാങ്ങിയതോടെ മറ്റ് കമ്പനികൾ നിരക്കുയർത്തുന്നു. കേരളത്തിൽ നിന്നുള്ള എൺപതോളം സർവീസുകളാണ് ഒക്ടോബറിൽ നിറുത്തുക. കണ്ണൂരിൽ വിദേശ വിമാനക്കമ്പനികളില്ല. എയർഇന്ത്യ എക്‌സ്‌പ്രസ് ഒഴിയുന്നതോടെ അവിടെ ഇൻഡിഗോ മാത്രമാവും. കണ്ണൂരിൽ നിന്നുള്ള ബഹറിൻ,ജിദ്ദ, കുവൈറ്റ് സർവീസുകൾ പൂർണമായി പിൻവലിക്കുകയാണ്. കരിപ്പൂരിൽ 25 സർവീസുകൾ ഇല്ലാതാവുന്നത് ഗൾഫ് യാത്രയെ ബാധിക്കും. തിരുവനന്തപുരത്ത് അബുദാബി,ദുബായ് സർവീസുകൾ നിറുത്തുന്നു. റിയാദിലേക്കുള്ള സർവീസ് ആഴ്ചയിൽ മൂന്നാക്കി കൂട്ടിയിട്ടുമുണ്ട്.
നിരക്കുയർത്തി
ഇൻഡിഗോ
.
തിരുവനന്തപുരം-ചെന്നൈ പ്രതിദിനം രണ്ട് സർവീസുണ്ടായിരുന്നത് നിറുത്തിയതോടെ ഇൻഡിഗോ നിരക്കുയർത്തി. തിരുവനന്തപുരം-ദുബായ് സർവീസ് നിറുത്തുന്നതോടെ കൂടിയ നിരക്കിൽ എമിറേറ്റ്‌സിൽ പോകേണ്ടിവരും. അബുദാബി,ദമാം, ദുബായ്,ബഹറിൻ, ജിദ്ദ,കുവൈറ്റ്,ഷാർജ,മസ്കറ്റ് സർവീസുകളാണ് വെട്ടിക്കുറയ്ക്കുകയോ നിറുത്തുകയോ ചെയ്യുന്നത്. കണ്ണൂരിൽ നിന്ന് കുവൈറ്റ് യാത്രയ്ക്ക് ഇനി മംഗളൂരുവിൽ എത്തേണ്ടിവരും. ആഴ്ചയിൽ 5ദിവസം കരിപ്പൂരിലേക്കുള്ള കുവൈറ്റ് സർവീസും നിറുത്തി. ഗൾഫിലെത്തി യൂറോപ്പിലേക്കും അമേരിക്കയിലേക്കും കണക്ഷൻ യാത്ര ചെയ്യുന്നവരെയും ബാധിക്കും.
ലക്ഷ്യം കീശ
നിറയ്ക്കൽ
ഗൾഫിനു പുറത്തേക്കും സർവീസുകൾ വിപുലപ്പെടുത്താനും രാജ്യത്തെല്ലായിടത്തും സാന്നിദ്ധ്യമുറപ്പിക്കാനുമാണ് ശ്രമം.
ഒഴിവാക്കിയ സർവീസുകൾ സൂററ്റ്,ജയ്പൂർ,ലഖ്നൗ,പൂനെ എന്നിവിടങ്ങളിലേക്ക്
എതിർപ്പ് ശക്തം
സർവീസുകൾ കുറച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ എതിർപ്പറിയിച്ചിട്ടുണ്ട്. ശശി തരൂർഎം.പി എയർഇന്ത്യ ചെയർമാൻ കാംബെൽവിൽസണിനെ വിളിച്ച് ആശങ്കയറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യോമയാനമന്ത്രിക്ക് കത്തയച്ചു.
344
കേരളത്തിൽ നിന്നുള്ള പ്രതിവാര സർവീസ്
400
രാജ്യത്താകെ നടത്തുന്ന പ്രതിദിന സർവീസ്
കടുംവെട്ട്
ഇങ്ങനെ
തിരു-ദുബായ്, അബുദാബി സർവീസ് നിറുത്തും
മസ്കറ്റ് സർവീസ് ഏഴിൽനിന്ന് നാലാക്കും
ഷാർജസർവീസ് ഏഴിൽനിന്ന് അഞ്ചാക്കും
കോഴിക്കോട്-കുവൈറ്റ് സർവീസ് നിറുത്തും
കോഴിക്കോട്-ദമാം ഏഴിൽനിന്ന് മൂന്നാക്കും
കോഴിക്കോട്-മസ്കറ്റ് ഏഴിൽ നിന്ന് മൂന്നാക്കും
കൊച്ചി-സലാല, റിയാദ് സർവീസ് നിറുത്തും
കണ്ണൂർ-ബഹറിൻ, ജിദ്ദ, കുവൈറ്റ് നിറുത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |