തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് അപ്രതീക്ഷിതമായി കുറവ് രേഖപ്പെടുത്തി. പവന് 400 രൂപ കുറഞ്ഞ് 87,040 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,880 രൂപയുമായി. ഈ മാസം ആരംഭിച്ചതോടെ സ്വർണവിലയിൽ ചെറിയ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ മാസത്തെ ഇതുവരെയുളള ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഒക്ടോബർ രണ്ടിനായിരുന്നു. അന്ന് പവന് 87,440 രൂപയും ഗ്രാമിന് 10,930 രൂപയുമായിരുന്നു.
സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും വർദ്ധനയ്ക്ക് ആനുപാതികമായ ഇടിവ് ഉണ്ടാകുന്നില്ലെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്. സ്വർണവിലക്ക് പുറമെ, ആഭരണം വാങ്ങുമ്പോൾ പണിക്കൂലി, ജിഎസ്ടി, ഹോൾ മാർക്കിംഗ് ഫീസ് എന്നിവ കൂടി നൽകണം. സ്വർണാഭരണങ്ങളുടെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. ഇതെല്ലാംകൂടി കണക്കിലെടുക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ കുറഞ്ഞത് 94,000 രൂപയെങ്കിലും നൽകണം.
സ്വർണവില
സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |