തൃക്കരിപ്പൂർ:വിദ്യാർത്ഥികളടക്കം നീന്തൽ പരിശീലനത്തിനായി ഉപയോഗിക്കുന്ന കാപ്പുകുളം ക്ലോറിനേഷൻ നടത്തി.ജലാശയങ്ങളിലൂടെ പടരുന്ന അമീബിക് മഷ്തിഷ്ക ജ്വരം നിയന്ത്രണ വിധേയമാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നടപടികൾക്ക് പിന്തുണയുമായാണ് .കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് തൃക്കരിപ്പൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ക്ലോറിനേഷനും പരിസര ശുചീകരണവും നടത്തിയത്. മലിനജലത്തിൽ കുളിക്കുന്നത് മൂലം നിരവധി പേർ മസ്തിഷ്കജ്വരം, പിടിപെട്ട് മരിച്ച സാഹചര്യത്തിലാണ് നടക്കാവ് കാപ്പ് കുളം കേന്ദ്രീകരിച്ച് ക്ലോറിനേറ്റ് ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം നിർവഹിച്ചു. എക്സ് സർവീസസ് ലീഗ് തൃക്കരിപ്പൂർ യൂണിറ്റ് പ്രസിഡന്റ് പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇ.രാജൻ, പി.വി.മനോജ് കുമാർ എന്നിവർ സംസാരിച്ചു. പടന്ന ഹെൽത്ത് ഇൻസ്പെക്ടർ ടി.അബ്ദുൾ സലീം നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |