പറവൂർ: സി.പി.ഐ പ്രതിനിധികളായിരുന്ന ജില്ലാ പഞ്ചായത്ത് ആലങ്ങാട് ഡിവിഷൻ അംഗവും പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് ഇളന്തിക്കര അംഗവും കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് രാജിവച്ച് സി.പി.എമ്മിൽ ചേർന്നത് ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി എം.ടി. ജയൻ പറഞ്ഞു. കേരളത്തിൽ തകർന്ന് കൊണ്ടിരിക്കുന്ന ഇടതുമുന്നണിയിലെ സി.പി.ഐ, സി.പി.എം പാർട്ടികളിലെ കടുത്ത വിഭാഗീതയുടെയും അഴിമതിയുടെയും പ്രതിഫലനമാണ് കൂറുമാറ്റവും ചേരിപ്പോരും തെളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |