പെരുമ്പാവൂർ: അമേരിക്കൻ പ്രതികാരച്ചുങ്കം കാർഷിക വ്യവസായിക മേഖലകളെ പ്രതിസന്ധിയിലാക്കുമെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് പറഞ്ഞു.
ലോക തൊഴിലാളി പ്രസ്ഥാനമായ ഡബ്ല്യു.എഫ്.ടി.യുവിന്റെ എൺപതാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് എ.ഐ.ടി.യു.സി. എറണാകുളം ജില്ലാ കൗൺസിൽ സംഘടിപ്പിച്ച സമ്മേളനം പെരുമ്പാവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി കെ.എൻ. ഗോപി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി എൻ. അരുൺ, എ.ഐ.ടി.യു.സി. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ രാജേഷ് കാവുങ്കൽ, എം.ടി. നിക്‌സൺ, സി.പി.ഐ. മണ്ഡലം സെക്രട്ടറി അഡ്വ. രമേഷ് ചന്ദ്, കെ.എ. മൊയ്തീൻ പിള്ള, കെ.പി. റെജിമോൻ, എം.പി. സന്തോഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |