പെരുമ്പാവൂർ: ഉപയോഗശൂന്യമായ മോട്ടോർ ഷെഡ്ഡിനുള്ളിൽ സൂക്ഷിച്ചിരുന്ന 40.5 ലിറ്റർ മദ്യം പിടികൂടി. കുന്നത്തുനാട് എക്‌സൈസ് സർക്കിൾ ഓഫീസും പെരുമ്പാവൂർ എക്‌സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കീഴില്ലം പരത്തു വയലിൽപടിയിലുള്ള മോട്ടോർ ഷെഡ്ഡിനുള്ളിൽ നിന്ന് രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 81 കുപ്പി മദ്യം പിടിച്ചെടുത്തത്.
ഡ്രൈ ഡേകളിൽ വില്പന നടത്താൻ സൂക്ഷിച്ചിരുന്ന മദ്യമായിരുന്നു ഇതെന്നാണ് സൂചന. മദ്യം കൊണ്ടുവന്നുവച്ചയാളെ കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.വി. ജോൺസന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ സി.എം. നവാസ്, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ സുഗത ബീബി, സിവിൽ എക്‌സൈസ് ഓഫീസർ എം.ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |