നേമം: പ്രാവച്ചമ്പലത്തിന് സമീപം നരുവാംമൂട് മുക്കംപാലമൂട്ടിൽ വ്യാഴാഴ്ച രാത്രിയിലുണ്ടായ, വടിവാൾ ആക്രമണത്തിൽ പരിക്കേറ്റ യുവാവിന്റെ നില ഗുരുതരം. മാരായമുട്ടം സ്വദേശി ശ്രീജിത്താണ് (40) ദേഹമാസകലം വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വ്യാഴാഴ്ച രാത്രി 8.30ഓടെ മുക്കംപാലമൂട് റോഡിൽ വച്ചായിരുന്നു സംഭവം.ഇയാളെ ആക്രമിക്കാൻ നേതൃത്വം നൽകിയ മാരായമുട്ടം സ്വദേശി സുനിൽ ഒളിവിലാണ്. വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
കാറിലും, ബൈക്കിലുമായി വടിവാളും മറ്റ് മാരകായുധങ്ങളുമായി എത്തിയ സംഘം ശ്രീജിത്തിനെ ആക്രമിക്കുകയായിരുന്നു. ശരീരം മുഴുവൻ വെട്ടിനുറുക്കിയ ശേഷം അക്രമികൾ കടന്നുകളഞ്ഞു. മുൻപും ഇവർ തമ്മിൽ പ്രശ്നമുണ്ടായിട്ടുള്ളതായി പൊലീസ് പറയുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |