തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പർ ലോട്ടറി ഇന്ന് നറുക്കെടുക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്. സെപ്തംബർ 27ന് നടത്താനിരുന്ന നറുക്കെടുപ്പ് സാങ്കേതിക കാരണങ്ങളാലാണ് ഇന്നത്തേക്ക് മാറ്റിയത്. 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതൽ വില്പന 14.07 ലക്ഷം. തൃശ്ശൂരിൽ 9.37 ലക്ഷം തിരുവനന്തപുരത്ത് 8.75 ലക്ഷം ടിക്കറ്റുകളും വിറ്റു.
ഇതോടൊപ്പം പൂജാബമ്പർ ലോട്ടറിയുടെ പ്രകാശനവും നടത്തും. ഒന്നാം സമ്മാനം 12 കോടിയാണ്. ടിക്കറ്റ് വില 300 രൂപ. നവംബർ 22ന് ഉച്ചയ്ക്ക് 2നാണ് നറുക്കെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |