മലപ്പുറം: ബെെക്ക് സെെക്കിളിലിടിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം. മലപ്പുറം മഞ്ചേരി നറുകരയിലാണ് സംഭവം. ഇസിയാനാണ് മരിച്ചത്. ഇന്ന് വെെകിട്ടായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |