തിരുവനന്തപുരം: 12 കോടി രൂപ സമ്മാനത്തുകയുള്ള പൂജാബമ്പർ ലോട്ടറി മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്തു. 300 രൂപയാണ് ടിക്കറ്റ് വില. നവംബർ 22നാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനം ഓരോ പരമ്പരയ്ക്കും ഒരു കോടി രൂപ വീതം. മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേർക്ക് (ഓരോ പരമ്പരയിലും രണ്ടു വീതം). നാലാം സമ്മാനമായി 5 പരമ്പരകൾക്കും മൂന്നു ലക്ഷം വീതവും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 5 പരമ്പരകൾക്കും നൽകും. 5000, 1000, 500, 300 വീതം രൂപയുടെ ഉൾപ്പെടെ ആകെ 3,32,130 സമ്മാനങ്ങളാണ് നൽകുന്നത്.
ഗോർഖിഭവനിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, ജോയിന്റ് ഡയറക്ടറായ മായ എൻ.പിള്ള, രാജ്കപൂർ എന്നിവർ സന്നിഹിതരായിരുന്നു.
ലോട്ടറി സൃഷ്ടിക്കുന്നത് ഗുണകരമായ
മാറ്റങ്ങൾ: മന്ത്രി ബാലഗോപാൽ
ക്ളൗഡ് ഫണ്ടിംഗ് പോലെ സംസ്ഥാനത്തെ സാമ്പത്തികരംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടാക്കുന്നതാണ് ലോട്ടറിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ജി.എസ്.ടി.നിരക്ക് വർദ്ധിച്ചതോടെ സംസ്ഥാനത്ത് ലോട്ടറി മേഖലയിൽ ആശങ്കയുണ്ടായി. തിരുവോണം ബമ്പറിന് ഇത് ബാധകമല്ലായിരുന്നു. എന്നാൽ, പൂജാബമ്പർ മുതൽ അതുണ്ടാകും. നികുതിവർദ്ധിച്ചെങ്കിലും വില കൂട്ടാതെയാണ് ലോട്ടറി വിൽക്കുന്നത്. കമ്മിഷനിലും സമ്മാനഘടനയിലും മാറ്റങ്ങളുണ്ട്. ഏജന്റുമാർക്ക് കൂടുതൽ ആനുകൂല്യങ്ങളും ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |