മലപ്പുറം:ഫെഡറേഷൻ ഓഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സ് ജില്ലാ ഘടകം ഗാന്ധിജിയെ അനുസ്മരിച്ചു.മലപ്പുറം മുനിസിപ്പൽ കൗൺസിലർ സുഹൈൽ ഇടവഴിക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സുഭാഷ് ഭാസി പടിഞ്ഞാറ്റുമുറി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ മൊറയൂർ ബാബുരാജ് മുഖ്യാതിഥിയായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് പൂക്കൊളത്തൂർ, പ്രജീഷ് പൂക്കോട്ടൂർ, എസ്. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മത്സര പരീക്ഷയിൽ ഉയർന്ന വിജയം നേടിയ കെ.എ. ആദിചന്ദ്രക്കുള്ള ഫെഡറേഷൻ ഒഫ് ഗ്ലോബൽ ഫിലിം മേക്കേഴ്സിന്റെ ഉപഹാരം കൗൺസിൽ സുഹൈൽ ഇടവഴിക്കൽ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |