കൊല്ലം: കേരള ഡെവലപ്പ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെഡിസ്ക്) കിലയും ചേർന്ന് നടപ്പാക്കുന്ന 'ഒരു പഞ്ചായത്തിന് ഒരു ആശയം' പദ്ധതിയുടെ ഭാഗമായ ബ്ലോക്ക് ഇന്നവേഷൻ ക്ലസ്റ്റർ രൂപീകരണവുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പുവച്ചു. ടി.കെ.എം എൻജി. കോളേജിൽ നടന്ന ചടങ്ങിൽ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.റോസിയും പ്രിൻസിപ്പൽ ഡോ. എ.സാദിഖുമാണ് ഒപ്പുവച്ചത്. ടി.കെ.എം എൻജി. കോളേജ് ശാസ്ത്രീയ പഠനങ്ങൾ, ഡി.പി.ആർ തയ്യാറാക്കൽ, സാങ്കേതിക മാർഗനിർദേശം, നവീകരണ രൂപകല്പനകൾ എന്നിവയിൽ സഹകരിക്കും. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ, വൈസ് പ്രസിഡന്റ് ഹുസൈൻ, ഡോ. ആദർശ്, ഡോ. എ.ഫാസിൽ, ഡോ.അൽത്താഫ് സംഗീത്, പി.എം.റെജില തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |