പാലക്കാട്: പാലക്കാട് കമ്പ വള്ളിക്കോട് സ്വദേശി രാധാകൃഷ്ണന്റെ മോഷണം പോയ ബൈക്ക് തിരിച്ചു കിട്ടിയത് കൗതുകമായി. മോഷ്ടിച്ചയാൾ ബൈക്കുമായി ചെന്ന് പെട്ടത് ഉടമയുടെ മുന്നിൽ. കഴിഞ്ഞ ദിവസം പുതുപ്പരിയാരം പ്രാഥമികാശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയത്. രാധാകൃഷ്ണൻ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് എസ്റ്റേറ്റ് ജംഗ്ഷനിൽ തിരിച്ചെത്തി. ഈ സമയം ബൈക്ക് മോഷ്ടിച്ച ആൾ തന്റെ ബൈക്കുമായി മുന്നിലൂടെ പോകുന്നത് കണ്ടു. രാധാകൃഷ്ണൻ പിന്നാലെ ഓടി ബൈക്ക് പിടിച്ചു നിറുത്തി നാട്ടുകാരെ വിളിച്ചു കൂട്ടി. വിവരമറിയിച്ചതിന് തുടർന്ന് പൊലീസെത്തി മുട്ടികുളങ്ങര ആലിൻചോട് സ്വദേശി രാജേന്ദ്രനെ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു. മദ്യ ലഹരിയിലാണ് രാജേന്ദ്രൻ ബൈക്ക് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |