കോതമംഗലം : 17 കാരനെ തട്ടികൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതികളെ കോതമംഗലം കോടതി റിമാൻഡ് ചെയ്തു. പായിപ്ര ദേവികാവിലാസം അജിലാൽ (47), മുളവൂർ മാന്നാറി കാനാപറമ്പിൽ അൽഷിഫ് (22), മുളവൂർ കുപ്പക്കാട്ട് അമീൻ (24), ചെറുവട്ടൂർ ചെങ്ങനാട്ട് അഭിരാം ( 22) എന്നിവരാണ് പ്രതികൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആൺകുട്ടി പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് പ്രതികൾ ആൺകുട്ടിയെ കാറിൽ തട്ടികൊണ്ടുപോയ ശേഷം ചെറുവട്ടൂർ ഭാഗത്തെ ഒരു വീട്ടിലെത്തിച്ച് മർദ്ദിച്ചത്. സഹപാഠിയായ പെൺകുട്ടിയുമായുള്ള സൗഹൃദം ചോദ്യം ചെയ്തായിരുന്നു മർദ്ദനം. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |