കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ സ്റ്റീൽ വ്യാപാരിയെ തോക്കുചൂണ്ടിയും വടിവാൾ കാട്ടിയും ഭയപ്പെടുത്തി മുഖംമൂടി സംഘം 80 ലക്ഷം രൂപ തട്ടിയെടുത്തു. കാറിൽ കടന്നുകളഞ്ഞ സംഘത്തിനായി പൊലീസ് അന്വേഷണം ഊജിതമാക്കി. അക്രമി സംഘത്തിലെ വടുതല സ്വദേശി സജിയെ (28) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേത്വത്തിൽ ചോദ്യംചെയ്തു വരികയാണ്. നാഷണൽ സ്റ്റീൽസ് ഉടമ തോപ്പുംപടി സ്വദേശി സുബിൻ തോമസാണ് കവർച്ചയ്ക്ക് ഇരയായത്. പണം ഇരട്ടിപ്പിക്കാമെന്ന പേരിൽ തട്ടിപ്പു നടത്തുന്ന സംഘമാണ് കവർച്ചയ്‌ക്കു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്നോടെ കുണ്ടന്നൂരിലെ നാഷണൽ സ്റ്റീൽസിന്റെ ഓഫീസിലായിരുന്നു സംഭവം. ചില പണമിടപാട് സംഘങ്ങളുമായി സുബിന് അടുത്ത ബന്ധങ്ങളുണ്ട്. രണ്ടാഴ്ച മുമ്പ് കൊല്ലം സ്വദേശി ജിഷ്ണുവുമായി ചേർന്ന് സാമ്പത്തിക ഇടപാട് നടത്തിയിരുന്നു. അന്ന് പരിചയപ്പെട്ട സജി കൊച്ചിയിലെ നോട്ടിരട്ടിപ്പ് സംഘത്തിലെ കണ്ണികളും എറണാകുളം സ്വദേശികളുമായ വിഷ്ണു, ജോജി എന്നിവരിലേക്ക് അടുപ്പിച്ചു. സുബിൻ 80 ലക്ഷം രൂപ നൽകിയാൽ 1.20 കോടി രൂപ തിരികെ നൽകുമെന്നായിരുന്നു ഇവരുമായുള്ള ഡീൽ. പണം കൈപ്പറ്റാൻ സജിയുമൊത്ത് വിഷ്ണുവും ജോജിയും ഇന്നലെ സ്റ്റീൽ വ്യാപാര കേന്ദ്രത്തിൽ എത്തി. പണം എണ്ണി തട്ടപ്പെടുത്തി തീരാറായപ്പോൾ മൂന്നംഗ മുഖംമൂടി സംഘം തോക്കും വടിവാളുമായി ഓഫീസിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വിഷ്ണുവിന്റെയും ജോജിയുടെയും നിർദ്ദേശപ്രകാരമാണ് സംഘം എത്തിയതെന്ന് കരുതുന്നു.
സുബിനെ തോക്കിൽ മുനയിൽ നിറുത്തി പണം ഇവർ കൊണ്ടുവന്ന സഞ്ചിയിലേക്ക് മാറ്റി കടന്നുകളഞ്ഞു. തടുക്കാൻ ശ്രമിച്ച കമ്പനി തൊഴിലാളികളെയും തോക്കുചൂണ്ടി ഭയപ്പെടുത്തി. നാടകീയ സംഭവങ്ങൾക്കിടെ വിഷ്ണുവും ജോജിയും ഓടിരക്ഷപ്പെട്ടിരുന്നു. സജിയെ തടഞ്ഞുവച്ച് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |