മലപ്പുറം: 26-ാമത് ലോക കാഴ്ചാദിനത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെയും ബി.എഫ്.സി സോഷ്യൽ ക്ലബ് ചെമ്പൽകാടിന്റേയും സംയുക്താഭിമുഖ്യത്തിൽ മമ്പാട് തോട്ടിൻകര ഓഡിറ്റോറിയത്തിൽ നടന്നു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്‌ക്കർ ആമയൂർ ഉദ്ഘാടനം നിർവ്വഹിച്ചു.
മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീനിവാസൻ അദ്ധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക മുഖ്യ പ്രഭാഷണം നടത്തി. 'നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ' എന്നതായിരുന്നു മുഖ്യ സന്ദേശം.
ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ടി.എൻ.അനൂപ് മുഖ്യസന്ദേശം നൽകി. ബി.എഫ്.സി സോഷ്യൽ ക്ലബ് ജനറൽ സെക്രട്ടറി ഷംസുദ്ദീൻ, ജില്ലാ ഓഫ്താൽമിക് കോഓർഡിനേറ്റർ സുനിത സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |