ആറ്റിങ്ങൽ: നെൽക്കൃഷി വീണ്ടെടുക്കലിന്റെ മൂന്നാം വർഷത്തിൽ പിരപ്പമൺകാട് പാടശേഖരത്തിൽ മൂന്നിനം കൃഷികളുടെ വിളവെടുപ്പാഘോഷം സംഘടിപ്പിച്ചു. ഉത്തരേന്ത്യയിൽ നിന്നും കൃഷിഭവൻവഴി കർഷകർക്ക് ലഭിച്ച കാലാനാമക് എന്ന വിശേഷയിനം നെല്ലിന്റെ വിളവെടുപ്പ് കൊയ്ത്താഘോഷത്തിലെ പ്രധാന ആകർഷണമായി. നെല്ലിന് കറുപ്പും അരിക്ക് തൂവെള്ള നിറവും ഒപ്പം സുഗന്ധവുമുള്ള ഈ വിത്തിന് മറ്റു വിത്തിനങ്ങളേക്കാൾ മൂപ്പധികമായതിനാൽ മറ്റ് നെല്ലിനങ്ങൾക്കൊപ്പം സാധാരണ ഗതിയിൽ ഇത് കൃഷി ചെയ്യാനാവില്ല. കാലാനാമക് നെല്ലിന്റെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ നിർവഹിച്ചു. ഇതോടൊപ്പം പാടശേഖരത്തിൽ ആദ്യമായി യന്ത്രവത്കൃത രീതിയിലൂടെ 10 ഏക്കറിൽ നട്ട ഉമ നെല്ലിന്റെയും വിളവെടുപ്പ് നടക്കുകയാണ്. മുദാക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.അനിൽകുമാർ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പൂവണത്തുംമൂട് മണികണ്ഠൻ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദുരാജ്,വാർഡ് മെമ്പർ വി.ഷൈനി,കൃഷിഓഫീസർ എൻ.ലീന,സി.ഡി.എസ് ചെയർപേഴ്സൺ പ്രേമലത എസ്.പി,ഉപദേശക സമിതി അംഗങ്ങളായ ബി.രാജീവ്,കോരാണി വിജു,ശിവപ്രസാദ്.എ.ആർ,പാടശേഖരസമിതി സെക്രട്ടറി എ.അൻഫാർ,സമിതി ട്രഷറർ എൻ.രാജേന്ദ്രൻനായർ,സൗഹൃദസംഘം കൺവീനർ ബിജു മാറ്റാടി,റിസപ്ഷൻ കൺവീനർ കെ.അനിൽകുമാർ,സൗഹൃദ സംഘം ട്രഷറർ വിനോദ് തുഷാരം,പാടശേഖരസമിതി വൈസ് പ്രസിഡന്റ് കുമാർ.വി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |