
കാക്കനാട്: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധമായ ലേബർ കോഡ് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ കാക്കനാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ.അനീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. എം.പി.രൂപേഷ് അദ്ധ്യക്ഷനായി. ഹുസൈൻ പതുവന, വി.സി.ജയപ്രകാശ്, പി.എ.രാജീവ്, ഹോച്ച്മിൻ, പ്രിയ ജോസഫ്, ഇ.പി.പ്രവിത തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |