കായംകുളം : കാപ്പിൽ മേക്ക് കൃഷ്ണപുരം തേവലപ്പുറം ഗവ.എൽ.പി സ്കൂളിലെ കലോത്സവം സി.എം.സി ചെയർപേഴ്സൺ സോണി വി.എസ് ഉദ്ഘാടനം ചെയ്തു.ഗുരുമന്ദിര ം ഓഡിറ്റോറിയത്തിലായിരുന്നു കലാമത്സരങ്ങൾ. ഹെഡ്മിസ്ട്രസ് ഇൻചാർജ് ഷീന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു . അദ്ധ്യാപകർ, സി.എം.സി. അംഗങ്ങളായ ഹന്നത്ത്. അനു പ്രമോദ്, ദിവ്യ ഉമേഷ്, രേഷ്മ., സൂര്യ , അനുപ്രിയ, സൗമ്യ ശരത്, ശ്രീജ, മഞ്ജു എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് ഷീല ജോസഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് അബ്ദുൾ റഹ്മാൻ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |