തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ് (കെ.എസ്.എഫ്.ഇ) നടപ്പു സാമ്പത്തിക വർഷത്തെ ഗ്യാരണ്ടി കമ്മീഷന്റെ രണ്ടാം ഗഡുവായ 81.39 കോടി രൂപ സർക്കാരിന് കൈമാറി.
ഇന്നലെ സെക്രട്ടേറിയറ്റിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് കെ.എസ്.എഫ്.ഇയുടെ ചെയർമാൻ കെ. വരദരാജനും മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ.സനിലും ചേർന്ന് ചെക്ക് നൽകി.
ധനകാര്യ വിപണിയിൽ കേരള മോഡൽ സൃഷ്ടിക്കാൻ കെ.എസ്.എഫ്.ഇക്ക് കഴിഞ്ഞെന്ന് ധനമന്ത്രി പറഞ്ഞു.
ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് കൈവരിച്ച കെ.എസ്.എഫ്.ഇ പുതിയ ഉയരങ്ങളിലേക്ക് നീങ്ങുകയാണെന്ന് കെ. വരദരാജൻ പറഞ്ഞു. ചടങ്ങിൽ കെ.എസ്.എഫ്.ഇ ഫിനാൻസ് ജനറൽ മാനേജർ എസ്.ശരത്ചന്ദ്രൻ, കമ്പനി സെക്രട്ടറി എമിൽ അലക്സ്, ലെയ്സൺ ഓഫീസർ ജി. ഗോപകുമാർ ,കെഎസ്എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. മുരളി കൃഷ്ണപിള്ള, ഓഫീസേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി എസ്. അരുൺ ബോസ്, എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. വിനോദ്, ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |