പുൾ അപ്പുകൾ ചെയ്ത് ഗിന്നസ് ലോക റെക്കാർഡ് സ്വന്തമാക്കി പൊലീസ് ഉദ്യോഗസ്ഥ. ഒരു മണിക്കൂറിൽ 733 പുൾ അപ്പുകളെടുത്താണ് ഓസ്‌ട്രേലിയൻ പൊലീസ് ഉദ്യോഗസ്ഥ ജേഡ് ഹെൻഡേഴ്സൺ റെക്കാർഡിട്ടത്. ഒരു മിനിറ്റിൽ 12 പുൾ അപ്പുകളാണ് പൊലീസുദ്യോഗസ്ഥ എടുത്തത്.
ഓഗസ്റ്റ് 22ന് ഓസ്‌ട്രേലിയൻ നഗരമായ ഗോൾഡ് കോസ്റ്റിൽവച്ചായിരുന്നു ജേഡിന്റെ പ്രകടനം. തന്റെ ഈ പ്രയത്നം മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന് കരുതുന്നതായി ജേഡ് പ്രതികരിച്ചു. മറ്റാരും ചെയ്യാത്ത എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ആഗ്രഹത്തിനുള്ള പുൾ അപ്പ് റെക്കാർഡിനുള്ള പരിശീലനം ആരംഭിച്ചതെന്നും അവർ വ്യക്തമാക്കി.
24 മണിക്കൂർ പുൾ അപ്പ് എടുത്ത് റെക്കാർഡ് സൃഷ്ടിക്കാനാണ് ജേഡ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. 12 മണിക്കൂറിൽ 3500 പുൾ അപ്പുകളെടുത്തിരുന്നു. എന്നാൽ ആ സമയത്ത് കൈക്ക് പരിക്കേറ്റുവെന്നും അവർ വ്യക്തമാക്കി. നിലവിൽ 24 മണിക്കൂർ പുൾ അപ്പ് ചെയ്ത റെക്കാർഡ് ഓസ്‌ട്രേലിയക്കാരിയായ ഒലിവിയ വിൻസണിന്റെ പേരിലാണ്. 7079 പുൾ അപ്പാണ് ഒലിവിയ എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |