വിഴിഞ്ഞം: തുടർച്ചയായി കൂറ്റൻ ചരക്കുകപ്പലുകൾ വന്നുപോകുന്ന വിഴിഞ്ഞം തുറമുഖത്ത് രണ്ട് പായ്ക്കപ്പലുകളെത്തി. മുന്നറിയിപ്പൊന്നുമില്ലാതെ പായ്‌ക്കപ്പലുകൾ കണ്ടതോടെ നാട്ടുകാർക്കും അധികൃതർക്കും ആകാംക്ഷയായി.
തിരുവനന്തപുരത്ത് ഡിസംബറിൽ നടക്കുന്ന നാവികസേന ദിനാഘോഷത്തോടനുബന്ധിച്ച് സുരക്ഷാ നടപടിയുടെ ഭാഗമായുള്ള പരിശോധനകൾക്കും സർവേ നടപടികൾക്കുമായി നാവികസേനയുടെ പായ്‌ക്കപ്പലുകളാണ് ഇന്നലെ ഉച്ചയ്ക്ക് വിഴിഞ്ഞം തീരത്തിനടുത്തെത്തിയത്. വിഴിഞ്ഞം കോസ്‌റ്റൽ എസ്.ഐമാരായ ജോസ്,വിനോദ്,സി.പി.ഒ സുരേഷ് എന്നിവരുൾപ്പെട്ട സംഘം പട്രോളിംഗ് ബോട്ടിൽ കപ്പലുകളുടെ അടുത്തെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ഡിസംബർ 4ന് ശംഖുംമുഖത്താണ് നാവികസേനാ ദിനാഘോഷം നടത്തുന്നത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം കപ്പലുകൾ മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |