കൊല്ലം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക സ്വർണപാളികൾ മോഷണം പോയതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി വി.എൻ.വാസവനും ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്തും രാജിവയ്ക്കണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. മാത്യു ജോർജ് ആവശ്യപ്പെട്ടു. മോഷണത്തിന് കൂട്ടുനിന്ന മുഴുവൻ പേരെയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും മാത്യു ജോർജ് പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 62 ാം ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തേവള്ളി പുഷ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജന്മദിന സമ്മേളനത്തിൽ പാർട്ടി നേതാക്കളായ ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, ബിജു മൈനാഗപ്പള്ളി, വി.വിശ്വജിത്ത്, മണലിൽ സുബൈർ, മഹേഷ് കൂട്ടാപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |