കൊല്ലം: 2015ന് ശേഷം ദീർഘകാലമായി പ്രവർത്തനം നിലച്ച സ്വകാര്യ കശുഅണ്ടി ഫാക്ടറികൾ തുറന്ന് പ്രവർത്തിപ്പിക്കാൻ കാഷ്യു കോൺക്ലേവിൽ നടപടി സ്വീകരിക്കണമെന്ന് ജനതാ കശുഅണ്ടി തൊഴിലാളി സെന്റർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോർപ്പറേഷനും, കാപ്പെക്സും അടക്കം 150ൽ താഴെ ഫാക്ടറികൾ മാത്രമാണ് ഇന്ന് പ്രവർത്തിക്കുന്നത്. പതിനായിരക്കണക്കിന് സ്ത്രീതൊഴിലാളികൾ തൊഴിൽരഹിതരായി. ഇവരുടെ ആനുകൂല്യങ്ങളും നഷ്‌ടപ്പെട്ടു. ഫാക്ടറികൾ സർക്കാർ ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ ഉദ്ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ് ജുനൈദ് അദ്ധ്യക്ഷനായി. എസ്.കെ.രാംദാസ്, ശരവണൻ, നാസിം രാജു, വിളയിൽ ലത്തീഫ് കുട്ടി, ലതികകുമാരി, വത്സലകുമാരി, സോമശേഖരൻപിള്ള തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |