കൊല്ലം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ കേരള സ്റ്റേറ്റ് ദേവസ്വം പെൻഷണേഴ്സ് കോൺഫെഡഷൻ സ്വാഗതം ചെയ്തു. 1967മുതലുള്ള ശബരിമലയുടെ ചരിത്രം പരിശോധിച്ചാൽ ക്ഷേത്രങ്ങളിലെ വികസന പ്രവർത്തനങ്ങളിലും ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷേമപ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്തിട്ടുള്ളത് ഇടത് സർക്കാരുകളാണ്. ആഗോള അയ്യപ്പസംഗമവും ചരിത്രത്തിൽ ആദ്യമാണ്. രാഷ്‌ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിന് എത്തുന്നത് തന്നെ ലോകം ശ്രദ്ധിക്കപ്പെടുന്ന തീർത്ഥാടന കേന്ദ്രമായി ശബരിമല മാറിയതിന്റെ ഉദാഹരണമാണ്. കോൺഫെഡറേഷൻ ഭാരവാഹികളായ പ്രസിഡന്റ് ആർ.ഷാജി ശർമ്മ, സെക്രട്ടറി ആനയറ ചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് ടി.ചന്ദ്രൻ, ട്രഷറർ മുരളീധരൻ നായർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |