പഴയങ്ങാടി: യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ പഴയങ്ങാടിയിൽ സംഘർഷം. ഷാഫി പറമ്പിലിനെ അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പഴയങ്ങാടിയിൽ നടത്തിയ റോഡ് ഉപരോധത്തിലാണ് സംഘർഷം ഉണ്ടായത്.കല്യാശ്ശേരി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പഴയങ്ങാടി കെ.എസ്.ടി.പി റോഡിൽ നടത്തിയ ഉപരോധത്തിനിടെ ഇരുചക്ര വാഹനം കയറ്റാനൊരുങ്ങിയ രണ്ട് യുവാക്കളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചത് തടയാൻ ശ്രമിച്ചതോടെയാണ് പൊലീസിന് നേരെ പ്രതിഷേധക്കാർ തിരിഞ്ഞത്. മണിക്കൂറുകളോളം പ്രവർത്തകർ പൊലീസുമായി തർക്കവും ഉന്തും തള്ളും ഉണ്ടായി. ഒടുവിൽ നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഘർഷത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |