തിരുവനന്തപുരം: കേരള സംഗീതനാടക അക്കാഡമി അഫിലിയേറ്റഡ് സംഘടനയായ മാനവീയം ഏർപ്പെടുത്തിയ തത്ത്വമസി ഡോ.സേവ്യർപോൾ പുരസ്കാരത്തിന് സാഹിത്യകാരൻ ജഗദീഷ് കോവളം അർഹനായി. ലിപികളില്ലാത്ത പ്രാക്തന ഗോത്രഭാഷയായ പണിയഭാഷ ഉൾക്കൊള്ളിച്ചുകൊണ്ട് ജഗദീഷ് കോവളം രചിച്ച അക്കുത്തിക്കുത്താന വരമ്പത്ത് എന്ന ബാലനോവലിനാണ് പുരസ്‌കാരം.ഡോ.കെ.ബി.സെൽവമണി ചെയർമാനും, ഉമാദേവി തുരുത്തേരി, അഡ്വ.വി.വി.ജോസ് കല്ലട,ശിവരാജൻ കോവിലഴികം,ബാബു ലിയോൺസ്,വി.ടി.കുരീപ്പുഴ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. കൊല്ലം പബ്ലിക്ക് ലൈബ്രറിയിൽ 18ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പുരസ്‌കാരം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |